Friday, September 7, 2007

ഉറവകള്‍


കാറ്റിന് നൈര്‍മല്യം ന്ഷ്ടപ്പെട്ടിരിക്കുന്നു, വാഴത്തോപ്പിലെ പരുക്കന്‍ ശബ്ദങ്ങള്‍ അതാണ് പറയുന്നത്. പ്രക്ര്‌തിയുടെ തേങ്ങലിനി കരച്ചിലാവും, പിന്നെ അലമുറയിട്ട് കണ്ണീര്‍ വറ്റും വരെ...!

എന്തോ വന്നണയാനെന്നോണം ചീനിമരത്തിന്റെ ശിഖിരങ്ങളില്‍ ഭയാനത നിഴലിക്കുന്നു.

ഇനിയെത്ര കാലം ഇങ്ങനെയിരിക്കാം... കൂടിയാല്‍ ഈരാവ് കൂടി,, മനസ്സില്‍ തിരമാലകളായിരുന്നു, ഓര്‍ത്തപ്പോള്‍ വല്ലാ‍ത്ത നഷ്ടബോധം..

നാളെ ഞാന്‍ ലോകത്തിന്റെ മറ്റൊരു കോണിലാവും..ഒരു പിടി മധുരസ്മരണകളുമായി..

എന്തിനോടൊക്കെയോ ഉള്ള അനുരാഗം,,!!

ഒരു പാട് സ്നേഹം തന്നവര്‍, എന്നും രാത്രിയില്‍ കൂട്ടായ എന്റെയീ ചീനിമരം..!!ഇവിടെ നിരത്തിയ ചേതനയറ്റ മരത്തടികള്‍..!! എല്ലാം ഇനി ഓര്‍മ്മയാവും...

അങ്ങാടിയിലെ എസ് ടി ഡി ബൂത്ത് നടത്തുന്ന സലാംക്കയെ പരിചയപ്പെട്ടതും ജീവിതത്തിലെ പ്രിയപ്പെട്ടയാളായതും എങ്ങെനെയെന്ന് ഇന്നും അറിയില്ല..

പലപ്പോഴും ചീനിമരത്തിന്റെ ചുവട്ടിലിരുന്ന് എന്റെ സങ്കടങ്ങള്‍ അദ്ദേഹതിനു മുമ്പില്‍ പറഞ്ഞ് പൊട്ടി കരഞ്ഞിട്ടുണ്ട്..

അവസാനമായിട്ടൊന്ന് കാണണം.. യാത്ര പറയണം...!!

മഴക്കു ഭാരമേറിയിട്ടുണ്ട്.. ചീനിമരത്തിന് താങ്ങാനാവതായിട്ടുണ്ടെന്ന് തോന്നുന്നു.. കാര്‍മേഘത്തിനുള്ളിലാണെങ്കിലും, ഒരു നിലാവായി ചന്ദ്രനുമുണ്ട് കൂട്ടായി..

ഇടക്കിടെ മിന്നുന്ന വെളിച്ചത്തില്‍ അദ്ദേഹതിന്റെ മുഖവും പ്രതീക്ഷിച്ച് ഞാനിരുന്നു.. മരത്തടികളിലെ നനവ് അസ്വസ്ഥമായി തുടങ്ങിയിരിക്കുന്നു..


“എന്താഇത്രയും താമസം..!!1 എന്നും നേരത്തെ വരുന്നതാണല്ലൊ..!!!

നിമിഷങ്ങളുടെ ദൈര്‍ഘ്യം കൂടിയപോലെ തൊന്നി..

മഴ ശക്തിപ്പെടുന്നതിന് മുമ്പ് എത്തിയാല്‍ മതിയായിരുന്നു.. ഉപ്പ പണ്ട് വരുമ്പോള്‍ പോലും ഇത്ര ആദി ഉണ്ടായിരുന്നില്ല..

ഉപ്പയുടെ മരണ ശെഷം ഇന്നിപ്പൊ ഉപ്പയും കൂട്ടുകാരനുമെല്ലാം സലാംക്കയാണ്... ജീവിതത്തിന്റെ അനുഭവപാഠങ്ങള്‍ ഒന്നൊന്നായി പടിപ്പിച്ച ഗുരു..!!!

റോഡില്‍ മഴവില്ലു തീര്‍ത്ത് പരക്കം പാഞ്ഞു കൊണ്ടിരുന്ന മഞ്ഞ പ്രകാശമെല്ലാം ഒന്നൊന്നയി മറഞ്ഞു..

ഇരുട്ടിന് കടുപ്പം കൂടി വരുന്നു,, ഒപ്പം മഴക്കും...!!!പുല്‍ചാടികളുടെ കൂട്ടക്കരച്ചില്‍ ശ്രുതിയില്ലാത്ത സംഗീതം പോലെ പരക്കുന്നു..

ഇടക്കു മിന്നിയ പ്രകാശത്തില്‍ വെളുത്ത ആള്‍ രൂപം മിന്നി മറഞ്ഞു..

അദ്ദേഹമായിരിക്കും.. !!!

ഒരു നോക്കു കൂടീ കാണാനായി മറ്റൊരു മിന്നലിനെ പ്രതീക്ഷിച്ചു,, ഇടക്കിടെ അദ്ദേഹത്തെ കാണാമായിരുന്നു.. തലയിലൊരു കൈയ്യും വെച്ച് നടന്നടുക്കുന്നത്..!!

“എന്താ ഇത്ര വൈകിയേ..??


“ഏയ് ഒന്നൂല്ലാ... ഓരു തമിഴന്‍ വിളിക്കാന്‍ വന്നിരുന്നു,, അതു കഴിഞ്ഞാ ബൂത്തടച്ചെ..

“ഒരുപാട് ഇരുന്നോ.??

“ഇല്ല ..!! കാണാ‍തായപ്പോള്‍ ഞാനാകെ പേടിച്ചു...

“നാളെ ഞാന്‍ പോവാണ്.................

“ഹും.... ഇനിയെന്നാ...???

ഇനിനീ തിരികെ വരുമ്പോ ഞാനുണ്ടാവോ എന്തോ..!!!

ഏയ് അങ്ങനെയൊന്നും പറയരുത്..”

അയാ‍ള്‍ തേങ്ങുന്നത് ഞാന്‍ ശ്രദ്ധിച്ചു..

“ഏയ്,,,, എന്തിനാ ഇങ്ങനെ..

മുഴുവനാക്കുമ്പോഴേക്കും ശബ്ദമിടറീ..

അദ്ദേഹമെന്റെ കയ്യിലമര്‍ത്തി,കെട്ടിപിടിച്ചപ്പോള്‍ തേങ്ങല്‍ കേള്‍‍ക്കാമായിരുന്നു...
മഴ ശക്തിയായി പെയ്തു, മാനത്തു നിന്നും സ്നേഹത്തിന്റെ നിറകുടം നിറഞ്ഞോഴുകുകയാണെന്ന് തോന്നി..

ജീവിതത്തിലൊരിക്കലും കരയില്ലെന്നു പറഞ്ഞ, എന്നും ആത്മാഭിമാനത്തൊടെ എന്തും നേരിടണമെന്ന് പറഞ്ഞു തന്നയാള്‍, ഒരു കൊച്ചു കുട്ടിയെപ്പോലെ കരയുന്നു..

പിന്നെ പരസ്പരമാശ്വസിപ്പിച്ചു..

മനസ്സില്ലാ‍ മനസ്സോടെ യാത്ര പറഞ്ഞ് പിരിഞ്ഞു..

രാത്രി ഉറക്കം വന്നില്ല... ഓരോന്നാലോചിക്കുമ്പോള്‍ മനസ്സ് വിങ്ങുന്നു.. പുറത്തെ മഴയുടെ സംഗീതം പോലും താരാട്ടായി തോന്നിയില്ല.. മനസ്സ് നിറയെ ആ വ്ര്‌ദ്ധനായിരുന്നു..

ഇടക്കെപ്പോഴൊക്കെയോ ഘടികാരത്തിന്റെ മണിയടികള്‍ കേട്ടു.. ചാവാലിപട്ടികളുടെ മോങ്ങലുകളും,,

കോഴികളൊന്നൊന്നയി കൂവിത്തുടങ്ങിയപ്പോള്‍ സ്വബോധം വീണ്ടെടുത്തു..

തലയിണയില്‍ മുഖമമര്‍ത്തി കരഞ്ഞു,,,

ക്വാളിസില്‍ കയറാന്‍ പിള്ളേര്‍ തിരക്കുകൂട്ടി.. അവര്‍ക്കിതൊരാഘോഷമാണ്.. എയര്‍പോര്‍ട്ട് കാണണം..!! ഇക്കാക്ക് റ്റാറ്റ കൊടുത്ത് യാത്രയാക്കണം,, അവരെ എന്തിനു പറയണം.. ??!!

മനസ്സിന്റെ വിങ്ങല്‍ അവരെങ്ങനെയറിയാന്‍...

ബൂത്തിനു മുമ്പിലെത്തിയപ്പോള്‍ ഞാന്‍ വണ്ടി നിര്‍ത്തിച്ചു... അദ്ദേഹം എന്നെ കാതിരിക്കുകയായിരുന്നു..

യാത്ര പറയാന്‍ രണ്ട് പേരും പൊരുത്ത പെട്ടിരുന്നു....

“മൊനെ ..പോയിവരൂ....ഇനി വിധിയുണ്ടെങ്കില്‍ കാണാം....
സ്നേഹത്തെ ഒരിക്കലും കൈവിടരുത്.. അങ്ങണെയുള്ളവനേ വിജയിക്കൂ.... ആ മനസ്സേ ദൈവം കാണൂ....
ഒന്നും പറയാന്‍ എനിക്കു കഴിഞ്ഞില്ല... തേങ്ങാന്‍ തുടങ്ങിയപ്പോള്‍ അദ്ദേഹം ചുമലില്‍ തട്ടി യാത്രയാക്കി....

കാഴ്ചയില്‍ നിന്നും മറയുന്നതുവരെ ഞാന്‍ അദ്ദേഹത്തെ നോക്കിയിരുന്നു...

ഒരനുഗ്രഹമായി, മഴപെയ്തു..ശക്തിയായി...സ്നേഹവര്‍ഷമായി....
ഭൂമിയില്‍ നിന്നൊരായിരം ഉറവകള്‍ പിറവിയേറടുക്കാ‍ന്‍...സ്നേഹത്തിന്റെ ഒരിക്കലും വറ്റാത്ത ഉറവകള്‍...!!!!!